2,700 കോടി രൂപയ്ക്ക് വീട് പണിയുന്ന, 8,400 കോടിയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ച ആൾക്ക് എന്നെ വിമർശിക്കാൻ അധികാരം ഇല്ല ! മോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് കേജരിവാൾ

ന്യൂല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പോര് ശക്തമാക്കി ബിജെപിയും എഎപിയും. ആംആദ്മി പാർട്ടിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് എഎപി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാള്‍.കഴിഞ്ഞ 10 വർഷത്തെ ഭരണത്തില്‍ ബിജെപി സർക്കാർ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു കെജ്‌രിവാളിൻ്റെ വിമർശനം. ബിജെപി ഡല്‍ഹിയിലെ തെരുവുകള്‍ നശിപ്പിച്ചെന്നും രണ്ടുലക്ഷത്തിലധികം ആളുകളുടെ വീടില്ലാതാക്കിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ബിജെപി ദരിദ്രരുടെ ശത്രുവാണെന്ന് കെജ്‍രിവാള്‍ ആരോപിച്ചു. ബിജെപി ഡല്‍ഹിയിലെ ചേരികള്‍ തകർത്ത് ലക്ഷങ്ങളെ ഭവനരഹിതരാക്കി. ഇന്നത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ ജനങ്ങളെ അപമാനിച്ചു.

Advertisements

കഴിഞ്ഞ 10 വർഷങ്ങളായി എഎപി ഡല്‍ഹി ഭരിക്കുന്നു, ഇത്രയും കാലം ചെയ്ത കാര്യങ്ങള്‍ വിവരിക്കാൻ 3 മണിക്കൂർ പോരെന്നും കെജ്‌രിവാള്‍ പറഞ്ഞു.എഎപി ഭരണത്തിലിരിക്കെ കെജ്‌രിവാളിനായി ‘ശീഷ് മഹലെ’ന്ന വീട് നിർമിക്കുക മാത്രമാണ് ചെയ്തതെന്ന മോദിയുടെ പരാമർശത്തിനും കെജ്‌രിവാള്‍ മറുപടി നല്‍കി. 2,700 കോടി രൂപയ്ക്ക് വീട് പണിയുന്ന, 8,400 കോടിയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ച, ഒരാള്‍ ശീഷ് മഹലിനെ കുറിച്ച്‌ സംസാരിക്കാൻ യോഗ്യനല്ല. വ്യക്തിപരമായ ആരോപണങ്ങളോടും വെറുപ്പിൻ്റെ രാഷ്ട്രീയത്തിനോടും തനിക്ക് താല്‍പര്യമില്ലെന്നും എഎപി നേതാവ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡല്‍ഹി സർവകലാശാലയുടെ കീഴിലുള്ള മൂന്ന് കോളേജുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നരേന്ദ്ര മോദി കെജ്‌രിവാളിനും എഎപിക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. കഴിഞ്ഞ 10 വർഷമായി ഡല്‍ഹിയെ ഒരു ദുരന്തം പിടികൂടിയിരിക്കുന്നെന്നായിരുന്നു മോദിയുടെ പ്രസ്താവന. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും സ്വന്തമായി കിടപ്പാടം നിർമിച്ചുവെന്നും മോദി ആരോപിച്ചു.ഡല്‍ഹിയില്‍ ബിജെപിയുടെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞ്, എഎപിക്കെതിരെ കടുത്ത വിമർശനമുയർത്തിക്കൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഡല്‍ഹിയില്‍ സൗജന്യ വൈദ്യുതി നല്‍കുന്നത് ബിജെപിയാണ്.

പാവപ്പെട്ടവർക്കായി നാല് കോടിയിലധികം വീടുകളാണ് കേന്ദ്രം നിർമിച്ച്‌ നല്‍കിയത്. എഎപി ഭരണത്തിലിരിക്കെ അരവിന്ദ് കെജ്‌രിവാള്‍ സ്വന്തമായി വീട് നിർമിച്ചെന്ന് പറഞ്ഞ മോദി, ബിജെപി വീട് നിർമിച്ചത് സ്വന്തം ആവശ്യങ്ങള്‍ക്കായല്ല ജനങ്ങള്‍ക്ക് വേണ്ടിയെന്നും പ്രസംഗിച്ചു.ചേരിയില്‍ കഴിയുന്നവർക്ക് ഇന്നല്ലെങ്കില്‍ നാളെ വീട് വെച്ച്‌ നല്‍കുമെന്ന വാഗ്ദാനവും മോദി നടത്തി. വിക്ഷിത് ഭാരതിൻ്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നഗരങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കും. ഡല്‍ഹി നഗരം വികസിക്കുമെന്നും, ‘വികസിത ഇന്ത്യയില്‍’ രാജ്യത്തെ എല്ലാ പൗരന്മാർക്കും സുസ്ഥിരമായ കിടപ്പാടം ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.