ജാഗ്രതാ ന്യൂസ്
പൊളിറ്റിക്കൽ ഡെസ്‌ക്
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും യുപി പിടിച്ചെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേശീയ തലത്തിലേയ്‌ക്കെന്നു സൂചന. മോദിയ്ക്കും, അമിത്ഷായ്ക്കും പിന്നാലെ ബി.ജെ.പിയിലെ മൂന്നാമനായി ഇതോടെ യോഗി മാറി. ഈ സാഹചര്യത്തിൽ 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലേയ്ക്കു തന്നെ യോഗിയെ ഉയർത്തിക്കാട്ടുകയാകും ബി.ജെ.പിയുടെ തന്ത്രമെന്നാണ് ലഭിക്കുന്ന സൂചന. 2024 ൽ മോദിയെ മാറ്റി, യോഗി പ്രധാനമന്ത്രിയായാൽ പോലും അത്ഭുതപ്പെടേണ്ടെന്നാണ് ലഭിക്കുന്ന സൂചന.
തീവ്രനിലപാടുകാരനായ യോഗി ആദിത്യനാഥിനെ ദേശിയ തലത്തിലേയ്ക്കു ഉയർത്തിക്കാട്ടുകയാണ് സംഘപരിവാറിന്റെ തന്ത്രം. യുപിയിൽ തുടർച്ചയായ രണ്ടാം തവണയും ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ചതോടെ യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ വിജയിച്ചതായാണ് വ്യക്തമായിരിക്കുന്നത്. മുൻപ് ഗുജറാത്തിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സൃഷ്ടിച്ചെടുത്ത ജനപിൻതുണയും രാഷ്ട്രീയവും ബി.ജെ.പി ദേശീയ തലത്തിലേയ്ക്കു പറിച്ചു നടുകയായിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളിൽ ദേശീയ തലത്തിൽ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, അടുത്ത തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് കൂടാതെ പത്തു വർഷം മുൻകൂട്ടി കണ്ടുള്ള തിരഞ്ഞെടുപ്പ് സാധ്യതകളും ബി.ജെ.പി കണക്കു കൂട്ടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താവും ബി.ജെ.പി തന്ത്രം ഒരുക്കുന്നത്. ഈ സാഹചര്യത്തിൽ തന്നെയാണ് ബി.ജെ.പി യോഗിയെ തിരഞ്ഞെടുപ്പിന്റെ കളത്തിൽ സജീവമാക്കിയത്. അക്ഷരാർത്ഥത്തിൽ യുപിയിൽ യോഗി ഒറ്റയ്ക്ക് തന്നെയാണ് ബി.ജെ.പിയെ നയിച്ചത്. പലപ്പോഴും മോദിയും, അമിഷ് ഷായും പ്രചാരണത്തിന് എത്തിയെങ്കിലും യോഗി തന്നെയായിരുന്നു യുപിയിലെ ഹൈലറ്റ്.
ഇത് തന്നെയാണ് കർഷക സമരം കൊടുമ്പിരിക്കൊണ്ടിരുന്ന യുപിയിൽ പോലും ബിജെപിയെ രക്ഷിച്ചത്. ഈ സാഹചര്യത്തിൽ അടുത്ത നേതൃത്വമായി സംഘപരിവാർ യോഗിയെ ഡൽഹിയിൽ എത്തിച്ചാൽ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.