കൊല്ലം : കൊല്ലത്തു നിന്ന് തിരുപ്പതി– കൊല്ലം– തിരുപ്പതി എക്സ്പ്രസ് (17421/17422) കോട്ടയം വഴി പുതിയ തീവണ്ടി സര്‍വീസ് നാളെ മുതൽ ആരംഭിക്കും. ഒരു വർഷമായിട്ടും കോച്ചില്ലാത്തതിനാൽ ഈ ട്രെയിന്‍ സർവീസ് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.
ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും, തിരുപ്പതിയില്‍ നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുപ്പതിയില്‍ നിന്ന് കൊല്ലത്തേക്ക് ട്രെയിൻ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരിച്ചുള്ള ട്രെയിൻ (കൊല്ലം – തിരുപ്പതി) ബുധൻ, ശനി ദിവസങ്ങളിലാണ്. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും. തിരിച്ചുള്ള ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ പത്തിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20 ന് തിരുപ്പതിയിലെത്തും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, ഈറോഡ് കോയമ്പത്തൂർ, സേലം തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
നാളെ ആദ്യ സര്‍വീസ് കൊല്ലത്തു നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ ഫ്ളാഗ് ഓഫ് ചെയ്യും. രണ്ട് വന്ദേ ഭാരത് അടക്കം മൂന്ന് ട്രെയിനുകളുടെ സർവീസിനൊപ്പമാണ് പ്രധാനമന്ത്രി തിരുപ്പതി സർവ്വീസിനും പച്ചക്കൊടി വീശുക. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8.30 ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കും.