തിരുവനന്തപുരം : സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍ ജന്തര്‍ മന്ദറില്‍. കേന്ദ്ര സര്‍ക്കാരിന്റേത് ജനിധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നിക്കുന്നുവെന്നും എ എ റഹീം വിമര്‍ശിച്ചു. ഈ മാസം 15 മുതല്‍ 20 വരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
അതേസമയം ഭാരതീയ കിസന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങളുടെ സമര വേദിയില്‍ എത്തി. സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ കര്‍ഷകരെ ഡല്‍ഹിഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സമരം ശക്തമാക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ഷക സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വനിതാ സംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ സമര്‍ക്കാര്‍ക്ക് പിന്തുണയുമായി ജന്തര്‍ മന്തറില്‍ എത്തി.
തുടര്‍ന്ന് , ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജന്തര്‍ മന്തറിലും പൊലീസ് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.