ബംഗളൂരു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിഷപ്പാമ്ബ് പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ പരമശിവന്റെ കഴുത്തിലെ പാമ്ബാണെന്നും രാജ്യത്തെ ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമാണെന്നും മോദി പറഞ്ഞു. ഈശ്വരന്റെ കഴുത്തിലെ പാമ്ബിനോട് ഉപമിച്ചപ്പോള്‍ താന്‍ ആസ്വദിച്ചെന്നും മോദി പറഞ്ഞു. കോലാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയാണെന്നും മോദി ആരോപിച്ചു. 85 ശതമാനം കമ്മീഷന്‍ വാങ്ങുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ‘ഷാഹി പരിവാറിനും’ (രാജകുടുംബം) കോണ്‍ഗ്രിസിനോടും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായത്. ദില്ലിയില്‍ നിന്ന് ഒരു രൂപ അയച്ചാല്‍ 15 പൈസ ജനങ്ങളിലക്കും ബാക്കി കമ്മീഷനുമാണെന്ന് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഉന്നത നേതാവും പ്രധാനമന്ത്രിയും അഭിമാനത്തോടെ പറയുമായിരുന്നുവെന്നും മോദി പറഞ്ഞു. 85 ശതമാനം കമ്മീഷന്‍ തട്ടുന്ന കോണ്‍ഗ്രസിന് ഒരിക്കലും കര്‍ണാടകയുടെ വികസനത്തിനായി പ്രവര്‍ത്തിക്കാനാകില്ലെന്നും മോദി കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോലാറില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു, ഇത് ബിജെപിയുടെ ആരോപണമല്ല, മറിച്ച് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രിയുടെ പൊതു സ്വീകാര്യതയാണ്, 85 ശതമാനം കമ്മീഷന്‍ കഴിക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും കര്‍ണാടകയുടെ വികസനത്തിനായി പ്രവര്‍ത്തിക്കാനാവില്ലെന്നും മോദി ആരോപിച്ചു.
കരാറുകാരില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്നാരോപിച്ച് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി സര്‍ക്കാര്‍ അയക്കുന്ന തുകയുടെ നൂറ് ശതമാനവും ഗുണഭോക്താവിലേക്ക് എത്തുന്നു. കഴിഞ്ഞ ഒമ്ബത് വര്‍ഷത്തിനിടയില്‍ വിവിധ പദ്ധതികളിലായി 29 ലക്ഷം കോടി രൂപ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തി. 85 ശതമാനം കമ്മീഷന്‍ വാങ്ങുന്ന കോണ്‍ഗ്രസ് തുടര്‍ന്നിരുന്നെങ്കില്‍ ഇതില്‍ 24 ലക്ഷം കോടി രൂപ പാവപ്പെട്ടവരിലേക്ക് എത്തില്ലായിരുന്നുവെന്നും ഒമ്ബത് വര്‍ഷം മുമ്ബ് ബിജെപി അധികാരത്തില്‍ വന്ന് കമ്മീഷന്‍ സംസ്കാരം നിര്‍ത്തലാക്കിയെന്നും മോദി പറഞ്ഞു.