മോദി മന്ത്രിസഭയുടെ സത്യപ്രതിഞ്ജ ചടങ്ങ് ആഘോഷമാക്കി കോട്ടയത്തെ എൻ ഡി എ പ്രവർത്തകർ : എൽ ഇ ഡി വാളിൽ സത്യപ്രതിഞ്ജാ ചടങ്ങിൻ്റെ തൽസമയ സംപ്രേക്ഷണം , ഒപ്പം കരിമരുന്ന് പ്രയോഗവും 

കോട്ടയം: നരേന്ദ്ര മോദി സർക്കാറിൻ്റെ മൂന്നാമത് സത്യപ്രതിഞ്ജാ ചടങ്ങിൽ കോട്ടയത്തും വൻ ആഘോഷം ഒരുക്കി എൻ ഡി എ പ്രവർത്തകർ. ടെമ്പിൾ കോർണറിൽ നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ആഹ്ളാദപ്രകടനം പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തിച്ചേർന്നു. തുടർന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് നഗരത്തിലെ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് ടി എൻ ഹരികുമാർ മധുര പലഹാരം വിതരണം നടത്തി. ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ്, ബിജെപി ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, റീബ വർക്കി,സോബിൻ ലാൽ, ലാൽ കൃഷ്ണ, ജില്ലാ ട്രഷറർ ഡോ ശ്രീജിത്ത് കൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ശങ്കരൻ, സുമേഷ്, വി.പി മുകേഷ്, സന്തോഷ് ശ്രീവൽസം എന്നിവർ പ്രസംഗിച്ചു. പോലീസ് സ്റ്റേഷൻ മൈതാനായിൽ എൽ ഇ ഡി വാളിൽ സത്യപ്രതിഞ്ജാ ചടങ്ങിൻ്റെ തൽസമയ സംപ്രേക്ഷണവും കരിമരുന്ന് പ്രകടനവും നടന്നു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.