ചെന്നൈ : ഓരോ രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതില്‍ സര്‍വകലാശാലകള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വകലാശാലകള്‍ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ് നാട് തിരുച്ചിറപ്പള്ളിയില്‍ ഭാരതീദാസന്‍ സര്‍വകലാശാല ബിദുരദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. തമിഴ്നാടിന്റെ ദ്രാവിഡ മാതൃക വിദ്യഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അക്കമിട്ടു നിരത്തി. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റവും മോദിയും വിശദീകരിച്ചു. തുടര്‍ന്ന്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നടത്തിയ ചടങ്ങില്‍ 20,140 കോടി രൂപയുടെ വികസന പദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം തമിഴ് നാട്ടിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിമാനത്താവളങ്ങളുടെ പൂര്‍ത്തീകരണം, കൂടുതല്‍ വിദേശ വിമാന സര്‍വീസുകള്‍, മെട്രോ റെയിലിന് രണ്ടാം ഘട്ട തുക, പ്രളയദുരിതാശ്വാസം എന്നിവയില്‍ വേഗത്തില്‍ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇന്ന് നരേന്ദ്രമോദിയെ കണ്ടേക്കും.