“വികസനത്തിനും ലോക സമാധാനത്തിനും അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണം”: യുഎൻ പൊതുസഭയിൽ മോദി

ദില്ലി: ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 

Advertisements

ലോകത്ത് ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ സൗത്തിന് വേണ്ടി നിലകൊള്ളണം. യുഎന്നിൻറെ ഭാവിക്കായുള്ള ഉച്ചകോടി പരിപാടിയിൽ ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടുന്നത് എങ്ങനെ എന്ന വിഷയത്തിലായിരുന്നു പ്രസംഗം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുസ്ഥിര വികസനം വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. 

ഇന്ത്യയുടെ പൊതു ഡിജിറ്റൽ സംവിധാനങ്ങൾ ലോകവുമായി പങ്കുവെക്കാൻ ഇന്ത്യ സന്നദ്ധമാണ്. ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയായി തുടരുകയാണ്. സൈബർ, ബഹിരാകാശം, സമുദ്രങ്ങൾ എന്നിവ സംഘർഷത്തിന്റെ പുതിയ ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിൽ പലസ്തീനുള്ള ഇന്ത്യന്‍ പിന്തുണയിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 

പലസ്തീൻ ജനതയ്ക്ക് ഒപ്പമാണ് ഇന്ത്യ. വെടിനിർത്തൽ നടപ്പാക്കി പശ്ചിമേഷ്യന്‍ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും മോദി ആവശ്യപ്പെട്ടു. പലസ്തീനിലെ അധിനിവേശ മേഖലകളിൽ നിന്ന് ഇസ്രയേൽ പിൻമാറണം എന്ന പ്രമേയത്തിന്‍റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെയാണ് നരേന്ദ്ര മോദി ന്യൂയോർക്കിൽ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി നാളെ പുലര്‍ച്ചെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.