ചെന്നൈ : പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലമതിക്കുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ഇതിന് ജനങ്ങളോട് ബിജെപി സർക്കാർ ഉത്തരം പറയേണ്ടിവരും. മുൻപ് പ്രധാനമന്ത്രിമാർ സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിച്ചിരുന്നു. എന്നാല്‍ മോദി വന്നതിന് ശേഷം സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നത്. സംസ്ഥാനങ്ങളെയും മുഖ്യമന്ത്രിമാരെയും മോദിക്ക് ഇഷ്ടമല്ലെന്നും സ്റ്റാലിൻ പറഞ്ഞു.
നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കി ഫണ്ട്, വിദ്യാഭ്യാസം, നിയമം എന്നിവയ്ക്ക് മേലുള്ള അധികാരം എടുത്തുകളഞ്ഞു.ഇത് ഒരു വ്യക്തിക്ക് ഓക്സിജൻ നഷ്ടപ്പെടുന്നതിന് തുല്യമാണ്. മോദി സർക്കാരിൻ്റെ നടപടികളെ തമിഴ്നാട് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നിർബന്ധിതരാണ്. ജിഎസ് ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനങ്ങള്‍ വലിയ സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുകയാണ്. എന്നാല്‍ ആ പ്രശ്നം പരിഹരിക്കുന്നതിനുപകരം, പൊതുജനക്ഷേമ പദ്ധതികള്‍ക്കായി ഉപയോഗിക്കേണ്ട വായ്പകള്‍ വാങ്ങുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് കേന്ദ്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പ്രവർത്തനങ്ങള്‍ മുടക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
കേന്ദ്ര അവഗണനയ്ക്കെതിരെ എല്ലാ പാർട്ടികളും പ്രതിഷേധിക്കണം. ഇൻഡ്യ മുന്നണി പാർട്ടികള്‍ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തിയാല്‍ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന ഒരു ഇന്ത്യ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.