“സ്വർണ്ണ കള്ളക്കടത്തിൽ സ്വതന്ത്ര അന്വേഷണം ഉണ്ടാകും; കേരളത്തിലെ പിണറായി സര്‍ക്കാര്‍ കുടുംബവാഴ്ചയിൽ ബിഹാറിലെ രാഷ്ട്രീയക്കാരെ പോലും തോല്‍പിക്കും”: മോദി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ട്. പിണറായിക്കെതിരായ ആരോപണങ്ങളിൽ മോദി ശക്തമായ നടപടി എടുക്കുന്നില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

Advertisements

മുൻകാലത്ത് സിപിഎമ്മിനെതിരെ കുടുംബവാഴ്ച ആരോപണം ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണറായി സർക്കാർ കുടുംബവാഴ്ചയിലും  അഴിമതിയിലും ആണ്ടുപോയി. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണിപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ  സര്‍ക്കാരെന്നും മോദി പറഞ്ഞു. ഇതിനിടെ, പ്രധാനമന്ത്രി അഭിമുഖം ദേശീയ തലത്തിലും ചര്‍ച്ചയായി. വയനാട്ടിൽ നിന്ന് രാഹുൽ ഒളിച്ചോടും എന്ന അഭിമുഖത്തില്‍ മോദി നടത്തിയ പരാമർശം ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.