കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21, 22 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കും. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തുന്ന മോദി അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തും.
ശനിയാഴ്ച പ്രധാനമന്ത്രി സബാ അല്‍ സാലെമിലുള്ള ശൈഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തുന്നത്. 1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1981ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചതിന് ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു.