ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മോദിക്കൊപ്പമുണ്ടായിരുന്നു. 2013ലാണ് ഇതിന് മുൻപ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തിയ മോദി സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടികാഴ്ച നടത്തി. ഹെഡ്ഗെവാർ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചു.
ഭരണഘടനാ ശിൽപി ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിച്ചു. ആർഎസ്എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് മോദിയുടെ സന്ദർശനം എന്ന് വിലയിരുത്തപ്പെടുന്നു. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഒക്ടോബറിലാണ് തുടങ്ങുന്നത്.