കൊച്ചി : മോഫിയയുടെ മരണം ഹൃദയഭേദകമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രതികരണം.
Advertisements
ഞായറാഴ്ച ഉച്ചയോടെയാണ് മോഫിയയുടെ ആലുവയിലെ വീട്ടിൽ അദ്ദേഹം എത്തിയത്. സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നുംന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലുള്ളത്. പക്ഷെ പുഴുക്കുത്തുകൾ എല്ലായിടത്തുണ്ടാകുമെന്നും ഗവർണർ പറഞ്ഞു.