ഉസ്താദ് തുപ്പിയ ഭക്ഷണം കഴിക്കുന്ന മുസ്ലീമുണ്ടോ..! ഹലാൽ വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം മതപ്രഭാഷകൻ; അലിയാർ ഖസ്മിയുടെ പ്രതികരണം വൈറലാകുന്നു

കൊച്ചി: ഹലാൽ, തുപ്പൽ ഭക്ഷണ വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നതിനിടെ, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് വി.എച്ച് അലിയാർ ഖസ്മി. മതപ്രഭാഷകനും മുസ്ലീം പണ്ഡിതനുമായ അലിയാർ ഖസ്മിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജപ്രചരണം നടത്തി സമൂഹത്തിൽ കലാപത്തിന് ശ്രമിക്കുന്നവരാണ് ഹലാൽ, തുപ്പൽ ഭക്ഷണം പരാമർശങ്ങൾക്ക് പിന്നിലെന്ന് അലിയാർ ഖസ്മി ആലുവ ടൗൺ ജുമാ മസ്ജിദിൽ കഴിഞ്ഞദിവസം നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കി.

സംഘപരിവാറിനെതിരെയാണ് അലിയാർ അൽ ഖസ്മി വിമർശനങ്ങൾ നടത്തിയത്. ‘ഹലാൽ തുപ്പൽ വിവാദം ഉയർന്ന് വന്നിരിക്കുകയാണ്. സംഘികളും ക്രിസംഘികളും ഇസ്ലാമിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, എങ്ങനെയാണ് മുസ്ലീമിന്റെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുക എന്ന് ചോദിക്കുന്നവരുണ്ട്. ഇസ്ലാം എന്താണെന്ന് അറിഞ്ഞാൽ അവസാനിക്കുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ഹലാൽ, ഹറാമുകൾ എന്നത് എല്ലാ മതങ്ങളിലുമുണ്ട്. മനുഷ്യനെ മൃഗത്തിൽ നിന്നും പിശാചിൽ നിന്നും വേറിട്ട് നിർത്താൻ എല്ലാ മതങ്ങളിലും വിലക്കുകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമിടയിൽ ഹലാൽ, ഹറാമുകളുണ്ട്’- അലിയാർ അൽ ഖസ്മി പറഞ്ഞു. ‘ഇസ്ലാമിൽ ഒരു ഹറാമും ഊതിയാൽ ഹലാൽ ആകില്ല. അവർക്ക് തന്നെ അറിയാം, പറയുന്നതിൽ ലോജിക്കൊന്നുമില്ല. കേരളത്തിൽ ഏതെങ്കിലുമൊരു ഇസ്ലാം ഭവനങ്ങളിൽ ഉസ്താദ് പോയി തുപ്പിയാൽ ഭക്ഷിക്കുന്ന മുസ്ലീമുണ്ടോ. ഉണ്ടെന്ന് തെളിയിച്ചാൽ ക്ഷമാപണം നടത്താൻ തയ്യാറാണ്. വ്യാജപ്രചരണം നടത്തുന്നവർക്ക് കലാപമുണ്ടാക്കണം. അതിന് കിട്ടിയ ആയുധമാണ്. കേരളത്തിലെ ഏതെങ്കിലുമൊരു ഹോട്ടലിൽ ആരെങ്കിലും തുപ്പിയിട്ടുണ്ടെന്ന് തെളിയിക്കാമോ, ഒരാളെങ്കിലും’- അലിയാർ വ്യക്തമാക്കി.

‘വ്യാജപ്രചരണം നടത്തുന്ന നേതാവിന്റെ പാർട്ടി മൂത്രം കുടിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നവരാണ്. ചാണകം പരിശുദ്ധമാണെന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് പറയുന്നത് മനുഷ്യൻ ഊതിയാൽ, അപകടമാണ് രോഗം പടരുമെന്ന്. ഇന്ത്യയുടെ ഒരുപ്രധാനമന്ത്രിയും കന്നുകാലിയുടെ മൂത്രം കുടിക്കുമായിരുന്നു.’-അലിയാർ പറഞ്ഞു.

Hot Topics

Related Articles