തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെ മോഹൻലാലിന്റെ ചിത്രം വച്ചുള്ള പത്രപരസ്യങ്ങളും, ദേശീയപാതയോരങ്ങളില്‍ മോഹൻലാലിൻറെ കൂറ്റൻ ഫ്ളക്സ്കളും വ്യാപകമായിരിക്കുകയാണ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് – ഐ.ഐ.സി – ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്നും ബി കോം കോഴ്സിനോടൊപ്പം എ.സി.സി.എ, സിഎ തുടങ്ങിയ കോഴ് സുകള് സമാന്തരമായി പഠിപ്പിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള കമ്ബനികളില്‍ എക്സിക്യൂട്ടീവ് തസത്കകളില് ഉയർന്ന ശമ്ബളത്തോടുകൂടിയ നിയമന സാധ്യത പ്രചരിപ്പിച്ചാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ കൂടി പുതുതായി സെൻററുകള്‍ ആരംഭിക്കു ന്നതായും പരസ്യം ചെയ്തിട്ടുണ്ട്. ഐ.ഐ.സി എന്ന് നാമകരണം ചെയ്തിട്ടുള്ളത് കൊണ്ട് രക്ഷകർത്താക്കളിലും, വിദ്യാർഥികളിലും, ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റുറ്റ് ഓഫ് മാനേജ്മെൻറ്), ഐ.ഐ.എസ്സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്),ഐസർ ( ഐ.ഐ.എസ്.ഇ.ആർ) എന്നിവയ്ക്ക് സമാനമായ ഒരു സ്ഥാപനമാണ് ഐ.ഐ.സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യു റ്റ് ഓഫ് കൊമേഴ്സ്) എന്ന് തെറ്റിദ്ധരിക്കപ്പെടുക സ്വാഭാവിക മാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു സ്വകാര്യ സ്ഥാപനത്തിന് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന പേര് നല്‍കുന്നത് ചട്ടവിരുദ്ധമാണ്. സ്വകാര്യ സ്ഥാപനത്തിന്റെ പേരിന് മുമ്ബ് ഇന്ത്യൻ ചേർക്കുന്നത് Emblem and name (prevention of improper use) act 1950- വകുപ്പ് 3 പ്രകാരം കുറ്റകരവുമാണ്. നിയമപരമായുള്ള തർക്കങ്ങള്‍ ഒഴിവാക്കാൻ പരസ്യങ്ങളില്‍ പേരിനൊപ്പം ‘ലക്ഷ്യ’ എന്നുകൂടി ചേർത്തിട്ടുണ്ട് .
വിദ്യാർഥികള്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയുമെന്ന അർത്ഥമാണ് പരസ്യത്തില്‍ ഉള്ളതെങ്കിലും ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നത് സ്ഥാപനത്തിന്റെ ഉടമകളാണെന്നാ ണ് ആക്ഷേപം. ബി കോമിന് വിദ്യാർഥികളെ സംസ്ഥാനത്തിന് പുറത്തുള്ള ഏതെങ്കിലും ഒരു സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സില്‍ രജിസ്റ്റർ ചെയ്താണ് പഠിപ്പിക്കുക. ബികോം കോഴ്സി നൊപ്പം അതികഠിനമായ സി.എ, സി.എം.എ, എ.സി.സി.എ, കമ്ബനി സെക്രട്ടറി (സി എസ്) കോഴ്സുകള്‍ക്കുള്ള ട്രെയിനിങ് കൂടി നല്‍കും.
പാസ്സാകുന്നതിന് ഏറെ ക്ലേശ കരമായ കമ്ബനി കോഴ്സ്സുകള് വിദ്യാർത്ഥികള്‍ പാസ്സാകാതെ വരുമ്ബോള്‍ വിദൂര വിദ്യാഭ്യാസ ബികോം ഡിഗ്രിയുമായോ, കോഴ്സ് പൂർത്തിയാക്കാതെയോ അവർക്ക് പഠനം അവസാനിപ്പിക്കേണ്ടി വരുന്നുണ്ട്. ഈ കാലയളവില്‍ സി എ തുടങ്ങിയ കോഴ്സുകളുടെ പേരില്‍ ലക്ഷങ്ങള്‍ ഫീസായി വിദ്യാർത്ഥികളില്‍ നിന്ന് കൈപ്പറ്റും.
നമ്മുടെ സംസ്ഥാനത്ത് കുറഞ്ഞ ഫീസില്‍ ബി കോം പഠിക്കാൻ വേണ്ടുവോളം അവസരമുള്ളപ്പോഴാണ് ലക്ഷങ്ങള്‍ ഫീസായി ഈടാക്കി ഓപ്പണ്‍ ബികോം കോഴ്സിനൊപ്പം സിഎ യ്ക്ക്കൂടി പ്രവേശനം നല്കി വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.
യൂണിവേഴ്സിറ്റി യുടെ കീഴില്‍ ഒരു കോളേജ് പ്രവർ ത്തിക്കുന്നതിന് കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയും യൂണിവേഴ്സിറ്റി നിഷ്ക്കർഷിക്കുന്ന സൗകര്യങ്ങളും നിർബന്ധമാണ്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് ആരുടെയും അനുമതിയോ
നിബന്ധനകളോകൂടാതെ യഥേഷ്ടം പ്രവർത്തിക്കനാവും. സർക്കാരോ, സംസ്ഥാനത്തെ സർവ്വകലാശാലകളോ വിദ്യാർത്ഥികള്‍ തെറ്റിദ്ധരിക്ക പെടാ തിരിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചുകാണു ന്നില്ല.
നിരവധി വിദ്യാർത്ഥികള്‍ CA തുടങ്ങിയ പഠനം പൂർത്തിയാക്കാനാ വാതെ, ചുരുങ്ങിയ ഫീസില്‍ പഠിക്കാവുന്ന ബികോം സർട്ടിഫിക്കേറ്റുമായി കോഴ്സ് അവസാനിപ്പിക്കുന്നുണ്ട്.
വളരെ മിടുക്കരായ വിദ്യാർഥികള്‍ക്ക് മാത്രമേ സി എ തുടങ്ങിയ പരീക്ഷകള്‍ പാസാകാനാവുകയുള്ളുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാർക്ക് ബോധ്യം ഉണ്ടെങ്കിലും വിദ്യാർത്ഥികള്‍ പരസ്യങ്ങളുടെ വലയില്‍ പെട്ട് പ്രവേശനം നേടുമെന്ന ഉറപ്പുള്ളത് കൊണ്ടാണ് ഈ വർഷം കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങളില്‍ കുടുങ്ങരുതെന്നും,
വിദ്യാർത്ഥികളെ വമ്ബിച്ച പരസ്യങ്ങളിലൂടെ വഴിതെറ്റിക്കുന്ന മോഹൻലാലിനും ഇൻസ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാർക്കു മെതിരെ അന്വേഷണം നടത്തണമെന്നും, അക്കാദമിക് വിദഗ്ധരെ നിയോഗിച്ച് ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ നിജസ്ഥിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പി ക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ കമ്മിറ്റി നിവേദനം നല്കി.