മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണം : രാജ്യത്തിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് മോഹൻ ലാൽ കുട്ടു നിന്നു : വിമർശനവുമായി ബിജെപി നേതാവ് സി.രഘുനാഥ്

തിരുവനന്തപുരം: എമ്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്. രാജ്യത്തിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ടുനിന്ന മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഫ്. കേണല്‍ പദവിയില്‍ നിന്നു മോഹൻലാലിനെ ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്നും രഘുനാഥ് പറഞ്ഞു.

Advertisements

കേന്ദ്രസർക്കാരിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന സിനിമയില്‍ മോഹൻലാല്‍ അറിയാതെ അഭിനയിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. തിരക്കഥ വായിക്കാതെ മോഹൻലാല്‍ സിനിമയില്‍ അഭിനയിക്കില്ലല്ലോ എന്നും രഘുനാഥ് കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രസർക്കാരിന്‍റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാല്‍ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്ബുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി. രഘുനാഥ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Hot Topics

Related Articles