മൊഹാലി: മൊഹാലിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ഹിമാചൽ സ്വദേശി ദൃഷ്ടി വർമ്മയാണ് മരിച്ചത്. അപകടത്തിൽ കെട്ടിട ഉടമകൾക്ക് എതിരെ പൊലീസ് കേസ് എടുത്തു. പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ് എന്നിവർക്കെതിരെ ആണ് കേസ് എടുത്തത്. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്.
അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതേയെന്നാണ് പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്സിൽ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.