കൊച്ചി : മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ് ‘വൃഷഭ’. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വൻ തരംഗമായിരുന്നു. ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയും അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു തെന്നിന്ത്യൻ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹൻലാലിന്റെ മകൻ കഥാപാത്രമായിട്ട് അഭിനയിക്കുന്ന തെന്നിന്ത്യൻ താരം വിജയ് ദേവെരകൊണ്ടയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപാനം വൈകാതെയുണ്ടാകും. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘വൃഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമാണ് ഇത്. ‘വൃഷഭ’യില്‍ അഭിനയിക്കുന്നതില്‍ താൻ ആവേശഭരിതനാണ് എന്നായിരുന്നു മോഹൻലാല്‍ പ്രതികരിച്ചിരുന്നത്. എപ്പോഴായിരിക്കും വൃഷഭയെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല.
മോഹൻലാലിനൊപ്പം വിജയ് ദേവെരകൊണ്ട; ‘വൃഷഭ’യൊരുങ്ങുന്നത് വമ്പൻ ക്യാൻവാസില്‍
Advertisements