കൊച്ചി : സംസ്ഥാനത്തെ നോൺ ഗസ്റ്റഡ് ജീവനക്കാരുടെ സംഘടന എൻ. ജി. ഇ. എ യുടെ സ്റ്റേറ്റ് കമ്മറ്റി മീറ്റിംഗ് എറണാകുളം എൻ സി പി എസ് സ്റ്റേറ്റ് കമ്മറ്റി ഓഫീസിൽ ചേർന്നു. ഭരണപക്ഷ സംഘടന എന്നു നോക്കാതെ ജീവനക്കാരുടെ ആവശ്യങ്ങൾക്കും ആനൂകൂല്ല്യങ്ങൾ ക്കും വേണ്ടി പേരാടുന്നവരെയാണ് ജീവനക്കാർ സ്വീകരിക്കുക , അവകാശങ്ങൾക്കായി പേരാടാൻ സംഘടനാശക്തി വർദ്ധിപ്പിക്കണെ മെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ സി പി എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി യും സംഘടനാചുമതല യുള്ള കെ. ആർ രാജൻ പറഞ്ഞു. വി ജി. രവീന്ദ്രൻ -സ്റ്റേറ്റ് സെക്രട്ടറി (മെമ്പർ ഗുരുവായൂർ ദേവസ്വം ബോർഡ് ) മുഖ്യപ്രഭാഷ ണം നടത്തി. സ്കറിയ വർഗീസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ യോഗം അനുശോചനം രേഖ പ്പെടുത്തി. ജീവനക്കാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി യിലെ അപാകതപരിഹരിക്കുക.പുതിയ കരാറിൽ ഒന്നിലധികം ഇൻഷൂറൻസ് കമ്പനികളെ പങ്കെടുപ്പിക്കുക.മുഴുവൻ ചികിത്സക്കും കാശ് രഹിതമാക്കുക.കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുക.പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കുക.വെട്ടി കുറച്ച് ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക.സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക.അർഹമായ സ്ഥലം മാറ്റവും പ്രമോഷനും കൃത്യമായി നടപ്പിലാക്കുക.തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കുവാൻ സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. വിഷ്ണു റെജി ,അരുൺകുമാർ ,മനോജ് എ ജി ,ലിജു ,വിനു ടി.എസ് , ഗ്ലട്ടർ പി ബൈജു , അമൽ കെ കെ , മനോജ് എപി, അരുൺ നായർ , പി എം ഡിക്സൺ ഷെനോപുതിയേടത്ത് തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. സി ടി നളിനാക്ഷൻ എൻ ജി ഇ. എ സ്റ്റേറ്റ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സിനീഷ് പോൾ സ്റ്റേറ്റ് സെക്രട്ടറി സ്വാഗതവും , ജമാൽ എ എം സെക്രട്ടറി എറണാകുളം ജില്ല നന്ദിയും രേഖപ്പെടുത്തി.