മല്ലപ്പള്ളി : കഴിഞ്ഞ ഒക്ടോബര്‍ 16 മുതല്‍ 22 വരെ മൃഗസംരക്ഷണ മേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്കു നല്‍കുന്ന ധനസഹായത്തിന്റെ ആദ്യ ഘട്ട ജില്ലാ തല വിതരണോദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകുന്നേരം നാലിന് വായ്പ്പൂര് സര്‍വ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വിതരണോദ്ഘാടനം നിര്‍വഹിക്കും. പ്രമോദ് നാരായണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
Advertisements