ഹൈദരാബാദ്: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറിനെ കുടുക്കി അഴിമതി വിരുദ്ധ ബ്യൂറോ. 50,000 രൂപയാണ് എഎസ്ഐ കൈക്കൂലി വാങ്ങിയത്. സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള മേഡ്ചൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ മധു സുദൻ റാവുവിനെയാണ് എസിബിയുടെ ഹൈദരാബാദ് സിറ്റി റേഞ്ച്-2 യൂണിറ്റ് കയ്യോടെ പിടികൂടിയത്.
പണമിടപാട് തർക്കം പരിഹരിക്കുന്നതിനായി എഎസ്ഐ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈക്കൂലി തുക മധു സുദൻ റാവുവില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൈക്കൂലി സൂക്ഷിച്ചിരുന്ന പാന്‍റിന്‍റെ പിന്നിലത്തെ പോക്കറ്റില്‍ നിന്നും വലത് കൈവിരലുകളില്‍ നിന്നും രാസ പരിശോധനയില്‍ പണം വാങ്ങിയതായുള്ള സ്ഥിരീകരണവും നടത്തിയിട്ടുണ്ട്. പ്രതിയായ എഎസ്ഐയെ ഹൈദരാബാദിലെ നാമ്പള്ളി കോടതിയിൽ എസ്പിഇ, എസിബി കേസുകളുടെ പ്രിൻസിപ്പൽ സ്‌പെഷ്യൽ ജഡ്‌ജിയുടെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.