മുംബൈ: സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഫാൻ പേജ് വഴി 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബോളിവുഡ് നടന്റെ ആരാധിക ആരോപിച്ചു. ഇതില്‍ പ്രതികരണവുമായി സിദ്ധാര്‍ഥ് മല്‍ഹോത്രയും രംഗത്ത് എത്തി. സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പിലൂടെയാണ് തന്റെ നിലപാട് സിദ്ധാര്‍ഥ് മല്‍ഹോത്ര വ്യക്തമാക്കിയത്.
ആരാധകരാണ് എന്ന് അവകാശപ്പെട്ട് പണത്തിനായി തട്ടിപ്പുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സിദ്ധാര്‍ഥ് മല്‍ഹോത്ര തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത്. ഞാനോ എന്റെ കുടുംബമോ ടീമോ ഇത് പിന്തുണയയ്ക്കുന്നില്ലെന്ന് ഉറപ്പ് നല്കാൻ ആഗ്രഹിക്കുന്നു. ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംശയാസ്ദമായ അഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ അധികാരികളെ തന്നെ ധരിപ്പിക്കണം. ആരാധകരാണ് ശക്തി എന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭ്യര്‍ഥിക്കുന്നു. സാഗര്‍ ആംമ്പ്രയുടെയും പുഷ്കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.
തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.