വിദേശത്ത് ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങി; തലശ്ശേരി സ്വദേശിയായ അമ്മയ്ക്കും മകനും ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: വിദേശത്ത് ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങിയ കേസിൽ പ്രതികളായ അമ്മയ്ക്കും മകനുമായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പൊലീസ്. തലശ്ശേരി സ്വദേശി നല്ലിക്കണ്ടി റഷാദ്, സൈനബ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. 

Advertisements

ചേലക്കാട് സ്വദേശിയുടെ പരാതിയിലാണ് നാദാപുരം പൊലീസിൻ്റെ തുടർനടപടി. ഒമാനിലെ ബിസിനസിൽ പങ്കാളിത്തം വാദ്ഗാനം ചെയ്ത് മൂന്നരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

Hot Topics

Related Articles