ചൈന : ചൈനയിൽ യുവാക്കൾക്ക് വിവാഹത്തിലുള്ള താല്പര്യം തീരെ കുറഞ്ഞു വരികയാണത്രെ. ചൈനയിൽ എന്നല്ല പല രാജ്യങ്ങളിലും അതേ. എന്നാൽ, ചൈനയിൽ ഡേറ്റിംഗിൽ ആളുകൾക്ക് വലിയ താല്പര്യം ഉണ്ട്. ഇപ്പോൾ ഇവിടെ സ്ത്രീകൾ ഏറ്റവും കൂടുതൽ ആകൃഷ്ടരാവുന്നത് ‘മങ്കി ടൈപ്പ്’ പുരുഷന്മാരിലാണത്രെ. അതായത് ‘കുരങ്ങന്മാരെ പോലെ പെരുമാറുന്ന’ യുവാക്കളിൽ.
ഫിറ്റായ ബോഡിയും കുരങ്ങുകളെപ്പോലെയുള്ള വലിയ കണ്ണുകളുമുള്ള പുരുഷന്മാരായ സെലിബ്രിറ്റികളെ കുറിച്ച് പറയുമ്പോഴാണത്രെ ‘മങ്കി ടൈപ്പ് മെൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കുരങ്ങന്മാരെ പോലെയുള്ള ആണുങ്ങൾ അത്ര സീരിയസ് ആയിരിക്കില്ല. നല്ല നർമ്മബോധമുള്ളവരും ആയിരിക്കും. എന്നാൽ, അവരെ വിശ്വസിക്കാം എന്നാണ് സ്ത്രീകളുടെ അഭിപ്രായം.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ‘മങ്കി ടൈപ്പ്’ ആയിട്ടുള്ള പുരുഷന്മാർ കൂടുതൽ ഊർജ്ജസ്വലരായത് കൊണ്ടും സ്ത്രീകൾ ഇവരെ പ്രണയിക്കാൻ ഇഷ്ടപ്പെടുന്നുണ്ടത്രെ. അതുപോലെ, ഇവർ ശുഭാപ്തി വിശ്വാസം ഉള്ളവരും, എന്തെങ്കിലും പ്രശ്നം വന്നാലും അതിനെ കുറിച്ച് കാര്യമായി ആലോചിച്ച് വിഷമിക്കാത്തവരും ആയിരിക്കും.
‘ഇത്തരക്കാരുടെ കൂടെ ആയിരിക്കുന്നത് തങ്ങളെയും സന്തോഷിപ്പിക്കും. അതിനാൽ ഇങ്ങനെയുള്ളവരുടെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു’ എന്നാണ് മറ്റ് ചില യുവതികൾ പറയുന്നത്. ഷാങ്ഹായിൽ നിന്നുള്ള 24 വയസ്സുള്ള ഒരു യുവതി ചൈനീസ് മാധ്യമമായ സാൻലിയൻ ലൈഫ് ലാബിനോട് പറഞ്ഞത്, ‘തന്റെ ബോയ്ഫ്രണ്ട് ഒരു മങ്കി ടൈപ്പ് ആളാണ്. തമാശക്കാരനാണ്.
പക്ഷേ, ഒരുമിച്ച് ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോൾ വീട്ടിലെ കാര്യങ്ങളെല്ലാം ആള് ഭംഗിയായി ചെയ്തു’ എന്നാണ്. എന്തായാലും, ചൈനയിലെ യുവാക്കൾക്ക് അധികം സീരിയസ് ആയി മസില് പിടിച്ച് നടക്കുന്ന, പൊങ്ങച്ചം പറഞ്ഞ് നടക്കുന്ന പുരുഷന്മാരേക്കാൾ ഇഷ്ടം തമാശക്കാരായി നടക്കുന്ന ഈ മങ്കി മെന്നിനോടാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.