കോട്ടയം : മോൻസ് ജോസഫ് എംഎൽഎയെ കാർ ഇടിപ്പിക്കാൻ ശ്രമം. എംഎൽഎയെ തള്ളിയിട്ടു മുന്നോട്ട് പോകാൻ ശ്രമിച്ച കാറിന് മുന്നിൽ നിർമ്മാണം നടക്കുന്നതിനാൽ പോകാൻ സാധിച്ചില്ല. എംഎൽഎയുടെ അടുത്തുനിന്ന ആൾ പിടിച്ചു മാറ്റിയതിനാൻ എംഎൽഎ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ ഓടിച്ചെന്നു കാർ തടഞ്ഞു. പൊടുന്നനെ പിന്നിലേയ്ക്ക് കാർ എടുത്തപ്പോൾ പുറകിൽ നിന്ന രണ്ടു ആളുകളെയും മറിച്ചിട്ടു. ഡ്രൈവർ അമിത മായി മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന ആൾ എറണാകുളം സ്വദേശി ആണെന്നാണ് വിവരം. വെള്ളൂർ പോലീസ് സ്ഥലത്തെത്തി.
Advertisements