മറ്റൊരു മോൻസൺ മാവുങ്കൽ ആകുമോ…? പ്രവാസി തട്ടിപ്പുകാരൻ ഷാനിന്റെ വാർത്ത വൈറലായതോടെ ഷാനിന്റെ സുഹൃദ് വലയത്തിൽ ഉൾപ്പെട്ട ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥർ ഞെട്ടലിൽ

കോട്ടയം: പ്രവാസി തട്ടിപ്പുകാരൻ ഷാൻ മറ്റൊരു മോൻസൺ മാവുങ്കലാകുമോ എന്ന ആശങ്കയിൽ ഒറു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ. കോഴിക്കോട് സ്വദേശിയായ തട്ടിപ്പുകാരൻ ഷാനിന്റെ സൗഹൃദ വലയത്തിൽ കുടുങ്ങിയ ഉന്നത ഐപിഎസ് – ഐ.എ.എസ് ഉദ്യോഗസ്ഥ വൃന്ദമാണ് തട്ടിപ്പുകാരന്റെ തട്ടിപ്പുകൾ വെളിയിലായതോടെ ഭയന്നിരിക്കുന്നത്. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി വെസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പുകാരൻ ഷാന്റെ തട്ടിപ്പ് ലീലകൾ പുറത്തറിഞ്ഞു തുടങ്ങിയത്. ഇതോടെയാണ് കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് എത്തിയത്.

Advertisements

നിക്ഷേപത്തിന്റെ പേരിൽ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്‌സിൽ താമസിക്കുന്ന ഷാൻ പുതുക്കാട്ടിൽ മോൻസൺ മാവുങ്കലിനു സമാനമായ രീതിയിൽ തന്നെയാണ് തന്റെ ഇരകളെ കെണിയിൽ കുടുക്കിയിരുന്നത്. തന്റെ ഉന്നത സുഹൃത്തുക്കളുടെ ചിത്രങ്ങളും വീഡിയോയും ഫോൺ നമ്പരുകളും ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതായി ഇരകളായവരുടെ അനുഭവങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ ഓരോരുത്തരോടും ഉന്നതരായ ഓരോ വ്യക്തികളുടെ ചിത്രങ്ങളും വീഡിയോയും വീഡിയോ കോളുകളും കാട്ടിയാണ് തട്ടിപ്പുകാരൻ തട്ടിപ്പിന് വട്ടം കൂട്ടിയിരുന്നത്. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയുടെ ധൈര്യത്തിന് മുന്നിൽ ഈ തട്ടിപ്പുകാരൻ കുടുങ്ങിയതോടെയാണ് ഇയാളുടെ തട്ടിപ്പിന്റെ കാണാ കഥകൾ ഓരോന്നായി പുറത്ത് വന്ന് തുടങ്ങിയത്. മലബാർ മേഖലയിലാണ് ഇയാൾ തട്ടിപ്പുകൾ കൂടുതലായി നടത്തിയത്. കോഴിക്കോട് മലപ്പുറം കാസർകോട് പ്രദേശങ്ങളിലുള്ള പ്രവാസികളായ വ്യവസായികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരിൽ ഏറെയും.

മുൻ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സിനിമാ രാഷ്ട്രീയ നേതാക്കന്മാർ എന്നിവരെല്ലാം തന്റെ സുഹൃദ വലയത്തിലുണ്ടെന്നാണ് ഇയാൾ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഇയാൾ സ്ഥാപിച്ച സൗഹൃദ വലയത്തിൽ കുടുങ്ങിയവർ പലരും തട്ടിപ്പുകൾക്ക് കൂ്ട്ടു നിന്നിട്ടുള്ളതായും, പങ്ക് പറ്റിയതായും വിവരം ഉണ്ട്. ഇത്തരത്തിൽ പങ്ക് പറ്റിയവരാണ് ഇയാളുടെ തട്ടിപ്പിന്റെ കഥകൾ പുറത്ത് വന്ന് തുടങ്ങിയതോടെ ചങ്കിടിപ്പിലായത്.

കോട്ടയം സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നും 70 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഈ സംഭവം കേസാകുകയും, കോട്ടയം വെസ്റ്റ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഈ കേസിൽ ഇയാൾക്ക് ജാ്മ്യം ലഭിച്ചു. ഇതു സംബന്ധിച്ചുള്ള വാർത്ത ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ചതോടെ നിരവധി പേരാണ് തങ്ങളും തട്ടിപ്പിന് ഇരയായതായി കാട്ടി ജാഗ്രത ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്. തുടർന്ന് ഇവർ നൽകിയ വിവരങ്ങൾ ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിക്കുകയായിരുന്നു.

Hot Topics

Related Articles