മോന്‍സന്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരില്‍ മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ; നിരവധിപേര്‍ ഇനിയും കുടുങ്ങും ; നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി അന്വേഷണസംഘം

കൊച്ചി : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സാമ്പത്തിക ഇടപാട് നടത്തിയവരില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മോൻസന്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ വിശദമായി പരിശോധിച്ച്‌ കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.

Advertisements

ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സര്‍വ്വീസില്‍ ഇരിക്കുന്നവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
നിലവില്‍ സ്വകാര്യ ആവശ്യവുമായി വിദേശത്തുള്ള അന്യേഷണ സംഘത്തലവൻ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം നാളെ മടങ്ങിയെത്തും. നാളെ തന്നെ വിശദമായ യോഗം ചേര്‍ന്ന് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും, തിയ്യതിയും തീരുമാനിക്കും. കൂടുതല്‍ പേര്‍ ഇനിയും പ്രതിപ്പട്ടികയിലേക്ക് വരുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.