കോട്ടയം : കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ച നേഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തിരുവാർപ്പ് സ്വദേശിനിയും തിരുവനന്തപുരം പ്ളാമുട്ടക്കട തോട്ടത്ത് വിളാകത്ത് വീട്ടിൽ വിനോദിന്റെ ഭാര്യയുമായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സ് രശ്മി രാജ് (33) ആണ് മരിച്ചത്.
മലപ്പുറം കുഴിമന്തിയിൽ നിന്നും ഇവർ ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. മലപ്പുറം കുഴിമന്തിയുടെ ഫോൺ നമ്പറിൽ വിളിച്ച് ഓർഡർ ചെയ്ത ഇവർക്ക് ഭക്ഷണം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ എത്തിച്ചു നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു ആദ്യം ഐസിയുവിലും, പിന്നീട് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.എന്നാൽ വൈകിട്ടോടെ മരിച്ചു.ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വയറിളക്കവും, ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.
തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു. കോട്ടയത്തെ വിവിധ ആശുപത്രികളിലായി ഇരുപതോളം പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.