മൂലവട്ടം: കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 24 ന് കുംഭകുടവും 27 ന് പള്ളിവേട്ടയോടെയും നടക്കുന്ന ഉത്സവം 28 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 5.50 ന് ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തി കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് പൂന്താനം സാബു അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. 24 നാണ് ചരിത്ര പ്രസിദ്ധമായ കുംഭകുടം. വിവിധ കരകളിൽ നിന്നുള്ള ഭക്തർ കുംഭകുടങ്ങളുമായി ക്ഷേത്രത്തിലേയ്ക്ക് എത്തും.
Advertisements