കോട്ടയം മൂലേടത്ത് അച്ഛൻറെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം ; അതിരമ്പുഴ സ്വദേശിയായ പ്രതി പോലീസ് കസ്റ്റഡിയിൽ

കോട്ടയം : കോട്ടയം മൂലേടത്ത് അച്ഛൻറെ സുഹൃത്താണെന്ന് വിശേഷിപ്പിച്ച പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട അതിരമ്പുഴ സ്വദേശിയെയാണ് കോട്ടയം ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അനിൽകുമാർ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ രണ്ടിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ , കാറിൽ എത്തിയശേഷം പ്രതി വീട്ടിൽ എത്തിക്കാം എന്ന് അറിയിക്കുകയായിരുന്നു. അച്ഛൻറെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ കാറിൽ കയറ്റാൻ ശ്രമിച്ചത്. ഇതേത്തുടർന്ന് കുട്ടി ഭയന്ന് പോകുകയും അതിവേഗം വീട്ടിലേക്ക് പോകുകയും ചെയ്തു. ഇതിനുശേഷം അഞ്ചാം തീയതിയാണ് കുട്ടി വിവരം വീട്ടിൽ പറയുന്നത്. തുടർന്ന് ചിങ്ങവനം പോലീസ് പ്രതിക്കായി അന്വേഷണം നടത്തി. ആൾട്ടോ കാർ കേന്ദ്രീകരിച്ചാണ് പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു.

Advertisements

Hot Topics

Related Articles