കോട്ടയം: മൂലേടം മേൽപ്പാലത്തിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിൽ ധർണ. മൂലേടം മേൽപ്പാലത്തിനു സമീപത്തായാണ് ധർണ നടത്തുന്നത്. കോട്ടയത്തിന്റെ ജനപ്രതിനിധികളായ അഡ്വ.ഫ്രാൻസിസ് ജോർജ് എംപിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വിഷയത്തിൽ അടിയന്തരമായി ഇടപെടുക, റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. രാവിലെ 10 ന് നടക്കുന്ന ധർണ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ ഉദ്ഘാടനം ചെയ്യും.
Advertisements