കോട്ടയം : മൂലേടം പാലത്തിന്റെ ശോചനിയാവസ്ഥയും നാട്ടകത്തിന്റെ ഗതാഗത കുരുക്കും നഗരത്തിലെ ജനങ്ങളെ വീർപ്പ്മുട്ടിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ കേരള ഡെമോക്രറ്റിക്ക് പാർട്ടി. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥയും അഴിമതിയും മൂലമാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്നത്. ഇതിനെതിരെ സമരപരിപാടിയുമായി മുൻപോട്ട് പോകുമെന്ന് കേരള ഡെമോക്രറ്റിക്ക് പാർട്ടി കോട്ടയം ബ്ലോക്ക് കമ്മറ്റി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷിബു നാട്ടകം അധ്യക്ഷനായ യോഗത്തിൽ തീരുമാനിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി സജു എം ഫിലിപ്. കോട്ടയം ജില്ലാ പ്രസിഡന്റ് നിബു എബ്രഹാം. സംസ്ഥാന സെക്രട്ടറി നീണ്ടൂർ പ്രകാശ്. സംസ്ഥാന കമ്മറ്റി അംഗം ഷാജി കുറുമറ്റം രാജൻ കെജി. ഷാജി മറ്റത്തിൽ.ശോശാമ്മ എബ്രഹാം. അജീഷ് പീറ്റർ. അജേഷ് കുമാർ. ഷാജി വി റ്റി എന്നിവർ പ്രസംഗിച്ചു.