കോട്ടയം: മൂന്നിലവ് പഞ്ചായത്തിലെ
ഇരുമാപ്രയിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം. ഇലവുംമാക്കൽ ജിജോയുടെവീട് ഭാഗികമായി കത്തി നശിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി .വീട്ടിലെ വയറിങ്, ടിവി, മറ്റു ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ജനലുകൾക്കും ഭിത്തികൾക്കും പൊട്ടലും വിള്ളലും ഉണ്ടായി. മരപ്പണി ചെയ്യുന്ന ചെയ്യുന്ന വർക്ക്ഷോപ്പും മെഷീനറികളും കത്തി നശിച്ചു.
Advertisements