മൂലേടം മേൽപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനകീയ കുറ്റവിചാരണ സദസ് നടത്തി

മൂലേടം: മേൽപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനകീയ കുറ്റവിചാരണ സദസ് നടത്തി. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും, മെയിന്റനൻസ് വർക്ക് നടത്തി യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സദസ് നടത്തിയത്. കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ ആദ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാ ട്ടകം സുരേഷ് വൈസ് പ്രസിഡന്റ് മോഹൻ കെ നായർ ജനറൽ സെക്രട്ടറിമാരായ ജോണി ജോസഫ് യുജിൻ തോമസ് മുനിസിപ്പൽ കൌൺസിൽ ഷീനാ ബിനു മണ്ഡലം പ്രസിഡന്റ്‌റുമാരായ ജോൺ ചാണ്ടി ജയൻ ബി മഠം തങ്കച്ചൻ വേലക്കാട്ട് ഇട്ടി അലക്‌സ് സനൽ കാണക്കാലിൽ സാം വർക്കി ബിജു എസ് കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.