മൂവാറ്റുപുഴയിൽ കുരുമുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ച പ്രതി മാപ്പ് പറയാനെത്തി; വേഷം മാറി മാപ്പ് പറയാൻ എത്തിയിട്ടും പ്രതിയെ പൊക്കി പൊലീസ്; പിടിയിലായത് ഇടുക്കി സ്വദേശിയായ മോഷ്ടാവ്

കൊച്ചി : മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടി കൂടിയത്.

Advertisements

രണ്ടാർകരയിലുള്ള പലചരക്കു കടയിൽ കഴിഞ്ഞ ശനിയാഴ്ച സാധനം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി കട നടത്തിപ്പുകാരിയായ വയോധികയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞശേഷം ഒന്നരപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു ഇയാൾ. കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് മുവാറ്റുപുഴ ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇടുക്കി ഉടുമ്പന്നൂർ ഉള്ള മോഷ്ടാവിന്‍റെ വീട്ടിൽ എത്തുകയും ചെയ്തു. കുടുംബസമേതം വേളാങ്കണ്ണിക്ക് മുങ്ങിപോയ പ്രതിയെ തിരക്കി പ്രതിയുടെ ഭാര്യവീടായ വാഗമൺ ഭാഗത്തും അന്വേഷണം നടത്തിയിരുന്നു.

തന്നെ തിരിച്ചറിഞ്ഞതിനാല്‍ ഉടനെ പിടികൂടുമെന്ന് മനസിലാക്കിയ ഇയാള്‍ വേഷം മാറി ഇന്ന് മാല നഷ്ടപെട്ട ആളുടെ വീട്ടിൽ ക്ഷമ പറയാൻ കുടുംബസമേതം എത്തുകയായിരുന്നു. പിൻതുടർന്നെത്തിയ മുവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയതു. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത മോഷണകേസിലെ പ്രതിയുമാണ് ഇയാള്‍.

Hot Topics

Related Articles