ഫഹദ് ഫാസിൽ പറഞ്ഞ എഡിഎച്ച്ഡി എന്ന രോഗാവസ്ഥ; ലക്ഷണങ്ങൾ അറിയാം

അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ (എഡിഎച്ച്‌ഡി) എന്ന രോഗം തനിക്കുണ്ടെന്ന് നടൻ ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയിരുന്നു. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയതെന്നും കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‌‍ഡി മാറ്റാനാകുമെന്നും ഫഹദ് പറഞ്ഞു.

Advertisements

എന്താണ് എഡിഎച്ച്‌ഡി? Attention-deficit/hyperactivity disorder (ADHD)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എഡിഎച്ച്‌ഡി Attention-deficit/hyperactivity disorder (ADHD) എന്നത്. എഡിഎച്ച്‌ഡി കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ബാധിക്കാറുണ്ട് ഇത്. എഡിഎച്ച്‌‍ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കാറുണ്ട്. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ADHD യുടെ കാരണങ്ങള്‍…

  1. ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍‌
  2. മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും
  3. ജനിതക ഘടകങ്ങള്‍
  4. പാരമ്ബര്യവും കുടുംബ ചരിത്രവും
  5. മസ്തിഷ്ക പരിക്കും ആഘാതവും

ADHD മുതിർന്നവരിലെ ചില ലക്ഷണങ്ങള്‍

  1. സമയം ക്രമീകരിക്കാൻ കഴിയാതെ വരിക
  2. ഇഷ്ടമുള്ള ചില കാര്യങ്ങളില്‍ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോള്‍ ചെയ്യേണ്ട മറ്റു കാര്യങ്ങള്‍ മറക്കുകയും ചെയ്യുക. ഉദാ: ടി.വി കാണുമ്ബോള്‍
  3. കാര്യങ്ങള്‍ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതെ വരിക
  4. എന്തിനാണ് മുൻഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ
  5. എടുത്തു ചാടി തീരുമാനങ്ങള്‍ എടുക്കുക
  6. ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ
  7. ഒരാള്‍ സംസാരിക്കുമ്ബോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
  8. ചോദ്യങ്ങള്‍ ചോദിച്ചു തീരും മുൻപേ ഉത്തരം പറയുക
  9. മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ക്ഷമയില്ലായ്മമൂലം ഇടയില്‍ കയറി സംസാരിക്കുക

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.