പ്രഭാത സവാരിയ്ക്കിറങ്ങിയ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് ശാ​സ്ത​മം​ഗ​ലം സ്വദേശി

തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ട​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ശാ​സ്ത​മം​ഗ​ലം ശ്രീ​രം​ഗം ലെ​യി​ൻ ഹൗ​സ് ന​മ്പ​ർ 29 മീ​നാ ഭ​വ​നി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ വ​ന​ജ​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്.

Advertisements

കോ​ൺ​ഗ്ര​സ് വ​ട്ടി​യൂ​ർ​ക്കാ​വ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ആ​റോ​ടെ പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ന് സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​നു മു​ന്നി​ൽ റോ​ഡ​രി​കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പൂ​ജ​പ്പു​ര പൊലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പാ​ങ്ങോ​ടു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചത്.

Hot Topics

Related Articles