മോർ അന്തോണിയോസ് മൊണാസ്ട്രി സമർപ്പിക്കുന്നത് വിശ്വാസത്തെ പ്രതി രക്തസാക്ഷികളായവർക്കായി

 

കോട്ടയം: തീവ്രവാദികൾ തട്ടികൊണ്ടുപോയ സുറിയാനി ഓർത്തഡോക്സ് സഭയുടെ അലപ്പോ ആർച്ച് ബിഷപ്പ് മോർ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം മെത്രാപോലീത്തായുടെയും മധ്യപൂർവദേശത്തെ (Middle East Countries) വിവിധ രാജ്യങ്ങളിൽ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ സുറിയാനി സ​ഭാ മക്കളുടെയും ഓർമയ്ക്കായിട്ടാണ് തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രി സമർപ്പിക്കുന്നതെന്ന് യാക്കോബായ സഭയുടെ സന്യാസപ്രസ്ഥാനങ്ങളുടെ അധിപൻ മാത്യൂസ്‍ മോർ തീമോത്തിയോസ്. 

Advertisements

എന്തെല്ലാം നഷ്ടപ്പെട്ടാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിലുള്ള വിശ്വാസത്തിൽനിന്ന്‌ വ്യതിചലിക്കാതെ ജീവിക്കുവാൻ ആഗ്രഹിച്ച മലങ്കരയിലെ സഭാ മക്കളുടെയും വൈദികരുടെയും നേതൃത്വത്തിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കീഴിൽ ആരംഭിച്ച അന്തോണിയോസ്‌ ഇവാഞ്ചലിക്കൽ മിഷ​ൻ (എഇഎം) ട്രസ്റ്റിന്റെ ആദ്യ സംരംഭമാണ്‌ മോർ അന്തോണിയോസ്‌ മൊണാസ്ട്രി. ആകമാന സുറിയാനി ഓർത്തഡോക്‌സ്‌ സഭയുടെ കീഴിൽ എക്കാലവും നിലനിൽക്കുവാൻ തക്കവണ്ണമാണ്‌ ഈ പ്രസ്ഥാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സീനോസ് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നിർവഹിക്കും. മൊണാസ്‌ട്രിയുടെ ആദ്യബ്ലോക്കി​ന്റെ കുദാശയാണ് പരിശുദ്ധ ബാവാ നിർവഹിക്കുന്നത്. മൊണാസ്ട്രിയിൽ രണ്ട് ചാപ്പലുകളാണുള്ളത്. ഇതി​ന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മോർ അന്തോണിയോസ് മൊണാസ്ട്രിയോടൊപ്പം എഇഎം ട്രസ്റ്റി​ന്റെ കീഴിൽ കനാൻ റിട്ടയർമെന്റ്‌ ഹോമി​ന്റെ പ്രവർത്തനങ്ങളും നടന്നുവരുന്നു. 64 ഫ്ലാറ്റുകളാണ്‌ ഈ പദ്ധതിയിലുടെ പണിയുന്നത്. സഭയിലെ മെത്രാപ്പോലീത്തമാർക്കും വൈദികർക്കും വാർദ്ധക്യകാലം ചെലവിടാനുള്ള സൗകര്യം സജ്ജമാക്കുന്ന പദ്ധതിയാണിത്. അതോടൊപ്പം പ്രായമായവർക്ക്‌ കൂദാശകൾ സ്വീകരിച്ച്‌ ആത്മീയ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം. 

ദൈവവചനത്തിലൂടെ കുഞ്ഞുങ്ങളെ വളർത്തുന്ന വചന്രഗ്രാമം എന്ന ചിൽഡ്രൻസ്‌ പ്ലേ സ്കൂൾ, എൽകെജി – യുകെജി ക്ലാസുകൾ അടങ്ങുന്ന എ ഇഎം സ്‌കൂൾ ഓഫ്‌ കിഡ്‌സ്‌, പേഷ്യന്റ്‌ കെയർ അസിസ്റ്റന്റ്‌ & ഫാർമസി അസിസ്റ്റന്റ്‌ എന്നീ ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്ന എഇഎം സ്കൂൾ ഓഫ്‌ സ്‌കിൽസ്‌, തമിഴ്‌ ജനതയുടെ ഇടയിൽ സുവിശേഷം അറിയിക്കാനും അവരുടെ ഉന്നമനത്തിനുമായി രൂപീകരിച്ച എഇഎം തമിഴ്‌ മിനിസ്ട്രി, മുവാറ്റുപുഴയിലെ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയൻ മെമ്മോറിയൽ നഴ്‌സിംഗ്‌ ഹോം എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. 

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കരയിലെ നാലാം ശ്ലൈഹിക സന്ദർശന വേളയിൽ കോട്ടയത്തെത്തുന്ന അദ്ദേഹത്തിന് പട്ടിത്താനത്ത് ഏറ്റുമാനൂർ നര​ഗസഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തിരുവഞ്ചൂരിൽ എത്തുമ്പോൾ എൻഎസ്എസിൻ്റെയും പൗരാവലിയുടെയും  നേതൃത്വത്തിൽ സ്വീകരിക്കും. തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി ഏഴിന് വൈകിട്ട്‌ 7.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ വിശ്വാസികളെ അഭിസം ബോധന ചെയ്യും. ഫെബ്രുവരി എട്ടിന് രാവിലെ എട്ടിന് തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിക്കുകയും ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുകയും ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.