ചെന്നൈ:ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച വനിത പഞ്ചായത്ത് പ്രസിഡന്റിനെ കോയമ്ബേട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.എം.കെ വനിത വിഭാഗം നേതാവും തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റുമായ ഭാരതിയാണ് (56) പിടിയിലായത്.കഴിഞ്ഞ ജൂലൈ 14-ന് നേർക്കുണ്ട്രം സ്വദേശിനിയായ വരലക്ഷ്മിയുടെ അഞ്ച് പവന്റെ സ്വർണമാലയാണ് ഭാരതി മോഷ്ടിച്ചത്. കാഞ്ചീപുരത്ത് നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങിയ വരലക്ഷ്മി കോയബേട് സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഭാരതി അറസ്റ്റിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Advertisements