അമ്മ ആശുപത്രിയിലാണ് ; ചോദ്യം ചെയ്യലിന് എത്താനാവില്ല : നാളെ ചോദ്യം ചെയ്യലിന് ഇല്ലന്ന് ഇ.ഡിയെ അറിയിച്ച് രാഹുൽ

ന്യൂഡൽഹി : നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ വെള്ളിയാഴ്‌ച ഹാജരാകാന്‍ കഴിയില്ലെന്ന് രാഹുല്‍ ​ഗാന്ധി. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. അമ്മ സോണിയ ഗാന്ധിയുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ അഭ്യര്‍ത്ഥന.

Advertisements

കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമ്മയ്‌ക്കൊപ്പം ആശുപത്രിയിലാണ് കഴിയുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച ഒരു ദിവസമാണ് ഇഡി ഇടവേള നല്‍കിയത്. തുടര്‍ച്ചയായി മൂന്നുദിവസം 30 മണിക്കൂറിലേറെ ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ചത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്.

Hot Topics

Related Articles