അമ്മയുടെ സുഹൃത്ത് പതിവായി വീട്ടിൽ വരുന്നതിനെ ചോദ്യം ചെയ്തു: 16 കാരനായ മകനെ ക്രൂരമായി ഉപദ്രവിച്ച് അമ്മയും അമ്മൂമ്മയും സുഹൃത്തും ; കുട്ടിയുടെ കൈ കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു , ശരീരത്ത് കത്രികകൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചു
കൊച്ചി: അമ്മയുടെ സുഹൃത്ത് പതിവായി വീട്ടിൽ വരുന്നതിനെ ചോദ്യം ചെയ്ത 16 കാരനെ അമ്മയും സുഹൃത്തും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കുട്ടിയുടെ കൈ കമ്പിവടി കൊണ്ട് തല്ലിയൊടിക്കുകയും കത്രികകൊണ്ട് ശരീരത്ത് വരഞ്ഞ് മുറിവേല്പ്പിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ കുട്ടിയുടെ അമ്മ രാജേശ്വരി(31), മുത്തശ്ശി വലർമതി (49), രാജേശ്വരിയുടെ സുഹൃത് സനീഷ് (32) എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ സുഹൃത്തായ സനീഷ് പതിവായി വീട്ടിൽ വരുമായിരുന്നു. ഇതിൽ അതൃപ്തിയിലായിരുന്ന മകൻ ഇക്കാര്യം ചോദ്യം ചെയ്തു. അമ്മയുടെ സുഹൃത്ത് പതിവായി വീട്ടിൽ വരുന്നത് തനിക്കിഷ്ടമില്ലെന്നും ഇനി വരരുതെന്നും പതിനാറുകാരൻ ആവശ്യപ്പെട്ടു. ഇതോടെ അമ്മ അമ്മൂമ്മയും സുഹൃത്തും ചേർന്ന് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടിയുടെ ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ മർദ്ദനമേറ്റ് നീരുവന്ന നിലയിലുമാണ്. ദേഹത്തും തോളിലും കമ്പിവടി കൊണ്ട് തല്ലിയ പാടുകളുണ്ട്. വാരിയെല്ലിന്റെ ഭാഗത്ത് കത്രിക കൊണ്ട് വരഞ്ഞു. ക്രൂരമായ പീഡനമാണ് കുട്ടിക്ക് നേരെ ഉണ്ടായിരിക്കുന്നത്.
രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനമേറ്റ പരിക്കാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാതാവിനെയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.