മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ട്രാഫിക് ഫൈനുകളിൽ തീർപ്പാക്കാം; 2021 മുതൽ അടയ്ക്കാത്ത ഫൈനുകൾ അടയ്ക്കാൻ അദാലത്ത്; മെഗാ അദാലത്ത് നടക്കുക സെപ്റ്റംബർ 27 ,28, 30 തീയതികളിൽ

കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ട്രാഫിക് ഫൈനുകൾ ഒറ്റത്തവണയായി അടച്ചു തീർപ്പാക്കാൻ അദാലത്ത്. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിലാണ് ഒറ്റതവണ തീർപ്പാക്കൽ നടപ്പാക്കുക. 2021 മുതൽ പിഴ അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾ ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളുമാണ് മെഗാ അദാലത്തിൽ പരിഗണിക്കുക. ഈ ചെല്ലാനുകളിൽ പിഴയൊടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാൻ സാധിക്കും. ഈ ദിവസങ്ങളിൽ രാവിലെ പത്തു മണി മുതൽ വൈകിട്ട് നാലു മണിവരെ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് എത്തി അദാലത്തിൽ പങ്കെടുക്കാം.

Advertisements

Hot Topics

Related Articles