വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമുവൽനെ ഏറ്റുമാനൂർ സേവാ സമിതി അനുമോദിച്ചു

ഏറ്റുമാനൂർ: സ്തുത്യർഹമായ സേവനത്തിനു ശേഷം കോട്ടയം ആർ ടി ഓഫീസിൽ നിന്നും പത്തനംതിട്ട ആർ ടി ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോകുന്ന വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമുവൽനെ ഏറ്റുമാനൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

Advertisements

ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ സമിതി പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ കൗൺസിലർ രശ്മി ശ്യാം മുഖ്യ പ്രസംഗം നടത്തി. അർച്ചന വിമൻസ് സെൻ്റർ ഡയറക്ടർ ത്രേസ്യാമ്മ മാതൃ “റോഡ് സുരക്ഷയിൽ വനിതകളുടെ പങ്ക് ” എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു. പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് ബെന്നി ഫിലിപ് , സേവാ സമിതി സെക്രട്ടറി ജി ജഗദീശ് സ്വാമിയാശാൻ, ട്രഷറർ സിറിൾ ജി നരിക്കുഴി, ജോ. സെക്രട്ടറി സതീഷ് കാവ്യധാര എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles