കോട്ടയം :പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കോട്ടയം താലൂക്കിലെ സ്കൂൾ വാഹനകളുടെ പരിശോധന നടത്തി. മണർകാട് സെന്റ് മേരീസ് പള്ളിയുടെ മൈതാനത്ത് വെച്ചാണ് പരിശോധന നടന്നത്. വാഹന പരിശോധന വിജയകരമായി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ച് റോഡിൽ ഓടുന്നതിനുള്ള അനുവാദം നൽകി.കഴിഞ്ഞ ബുധനാഴ്ച സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ പങ്കെടുത്ത മുഴുവൻ ഡ്രൈവർമാർക്കും കോട്ടയം ആർ ടി ഒ അജിത് കുമാർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. കോട്ടയം ആർ ടി ഒ എൻഫോഴ്‌സ്‌മെന്റിന്റെയും കോട്ടയം ആർ ടി ഒ യുടെയും നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ വാഹന പരിശോധന നടന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ റോഷൻ സാമുവൽ, ആശ കുമാർ, മെൽവിൻ ക്ലീറ്റസ്, രെജീഷ് പി ആർ, രാജേഷ് കുമാർ, എ എം വി മാരായ ജോർജ് വർഗീസ്, മനോജ്, നിഖിൽ ബാലൻ,ടിനേഷ് മോൻ, ഉമാ നാഥ്, ശ്രീകുമാർ എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.