അപകടമുണ്ടാക്കിയ വാഹനം റോഡിൽ കിടന്നാൽ പോലീസ് വരുന്നതുവരെ അത് നീക്കം ചെയ്യാൻ പാടില്ല എന്നത് പലരുടെയും തെറ്റായ ധാരണയാണ്. പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് ഡ്രൈവിംഗ് റെഗുലേഷൻ 2017 പുറത്തിറക്കിയപ്പോൾ അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആയവ താഴെ കൊടുക്കുന്നു.
- അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവർക്കും യാത്രക്കാർക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരെയും പരിശോധിക്കുകയും ആവശ്യമെങ്കിൽ വൈദ്യസഹായവും തേടേണ്ടതുമാണ്. പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണ ഉദ്യേഗസ്ഥനുമായി സഹകരിക്കേണ്ടതുമാണ്.
- സ്വന്തം വാഹനത്തിന്റെയും മറ്റു വാഹനത്തിന്റെയും രജിസ്റ്റർ നമ്പർ അടക്കമുള്ള ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തേണ്ടതും ഇങ്ങനെ ചിത്രങ്ങൾ പകർത്തുന്നത് മറ്റു വാഹനത്തിലെ യാത്രക്കാരോ ഡ്രൈവറോ തടസ്സപ്പെടുത്താൻ പാടില്ലാത്തതും ആകുന്നു.
3 . സാധ്യമെങ്കിൽ എത്രയും പെട്ടെന്ന് വാഹനങ്ങൾ മാർഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയിൽ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണ്. മാറ്റിയിടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ വാഹനത്തിൻ്റെ സമീപത്ത് വാണിംഗ് ട്രയാങ്കിൾ സ്ഥാപിക്കേണ്ടതും അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കേണ്ടതുമാണ്.
- ഡ്രൈവർമാർ പേര്, ഫോൺനമ്പർ, മേൽവിലാസം, രജിസ്ട്രേഷൻ ,ലൈസൻസ്, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറേണ്ടതുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5 .അപകടത്തിന് ഇരയായ വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവറും പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ പരസ്പരം പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്നതിൽ നിന്ന് സ്വയം വിട്ടു നിൽക്കേണ്ടതാണ്.
- ഒരു സൗഹൃദ രീതിയിലുള്ള ഒത്തുതീർപ്പത്തിന് സാധിക്കുന്നില്ല എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ വരുന്നത് വരെ ഡ്രൈവർ സംഭവ സ്ഥലത്ത് തുടരേണ്ടതാണ്.