മോട്ടോർ വാഹനവകുപ്പ് ഉഴവൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ കടുത്തുരുത്തി ജനകീയ സദസ് ഓഗസ്റ്റ് 23ന്

കോട്ടയം:  മോട്ടോർ വാഹനവകുപ്പ് ഉഴവൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിനു കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഓഗസ്റ്റ് 23ന് രാവിലെ 10.30 ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ജനകീയ സദസ് നടത്തും. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് പോലീസ് അധികൃതർ പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) ഉദ്യോഗസ്ഥർ, പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ, വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ ബസ് സർവീസ് ഇല്ലാത്തതും തീരെ കുറഞ്ഞതുമായ റൂട്ടുകൾ സംബന്ധിച്ച നിർദേശങ്ങൾ പ്രസ്തുത യോഗത്തിൽ സ്വീകരിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.