കൊച്ചി : മോട്ടോർ വാഹന വകുപ്പിൽ ജോയിന്റ് ആർ.ടി.ഒ. തസ്തികയിലേക്കുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രമോഷൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.
Advertisements
ജില്ലയിലെ വിവിധ മോട്ടോർ വാഹന ഓഫീസുകൾക്കു മുന്നിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ വൈ: പ്രസിഡന്റ് എൻ.ബി.മനോജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.മണി,കെ.കെ.അനി, സഞ്ജു മോഹൻ എന്നിവർ സംസാരിച്ചു.