ചങ്ങനാശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ചു മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ. ടി.ഓ യുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് എൻ.എസ്.എസ് വാളൻൻ്റിയേഴ്‌സുമായി ചേർന്ന് ചങ്ങനാശേരിയിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി.റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനം ഓടിച്ച് വന്ന ഡ്രൈവർമാർക്ക് അപകടരഹിതമായി എങ്ങനെ വാഹനം ഓടിക്കാം എന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനം ഓടിച്ചാലുള്ള അപകടങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.റോഡ് സുരക്ഷാ നിയമങ്ങൾ പാലിച്ച് വന്ന ഡ്രൈവർമാർക്ക് സമ്മാനങ്ങളും നൽകുകയുണ്ടായി.കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓ ശ്രീ.ശ്യാം എസ് ൻ്റെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ജോസ് ആൻ്റണി, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ രജീഷ് എച്ച്, സെബാസ്റ്റ്യൻ പി കെ, നിഖിൽ കെ ബാലൻ ഡ്രൈവർ ജയരാജൻ എന്നിവർ പങ്കെടുത്തു.