ശ്രീകൃഷ്ണ ജയന്തി; മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ രാധ കല്യാണം നടത്തി

വൈക്കം : മുത്തേടത്തുകാവ്പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ രാധ കല്ല്യാണം ഭക്തിനിർഭരായി. ഹൈദരാബാദ് ഗൂഡല്ലൂർ ബാലശങ്കര ശാസ്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് രാധാ കല്യാണ ചടങ്ങുകൾ നടന്നത്. രാധാ കല്യാണദർശനസായുജ്യം നേടാൻനൂറ് കണക്കിന് ഭക്തജനങ്ങളുമെത്തിയിരുന്നു. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മുഖ്യ കാര്യദർശി ആനത്താനത്ത് ഇല്ലത്ത് എ.ജി.വാസുദേവൻനമ്പൂതിരി, മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, ആനത്താനത്ത് ബാലചന്ദ്രൻ നമ്പൂതിരി, മാനേജർ സാഗർകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles