മൂവി ഡെസ്ക്ക് : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനെതിരെ ഉണ്ടാകുന്ന വ്യാപക റിവ്യൂ ബോംബിങ്ങില്‍ പ്രതികരിച്ച് നിർമാതാവ് ഷിബു ബേബി ജോണ്‍.പല രാഷ്ട്രീയ താല്പര്യങ്ങളും ഈ ഡീഗ്രേഡിങ് നടത്തുന്ന വ്യക്തികളുടെ പശ്ചാത്തലത്തിലുണ്ട്. ലിജോയെ എല്ലാവരും വലിച്ച് കീറുമ്പോള്‍ അദ്ദേഹത്തിന് ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും വേദനയും ഇവരാരും മനസ്സിലാക്കുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഒന്നരവർഷം കഷ്ട്ടപെട്ട് എടുത്ത സിനിമ ചിലർക്ക് ഇഷ്ട്ടപെട്ടില്ലായിരിക്കാം അതിന് വേണ്ടി ഒരാളെ ഇല്ലായ്മ ചെയ്യുന്ന നിലയിലേക്ക് പോകേണ്ട കാര്യമുണ്ടോ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല. അവരുടെ പേരില്‍ ആരെങ്കില്‍ സിനിമയെ തകർക്കാൻ ശ്രമിച്ചാല്‍ അവർ വിഡ്ഡികളാണെന്നും ഷിബു ബേബി ജോണ്‍ പ്രമുഖ ചാനലിനോട് പറഞ്ഞു.